
നമുക്ക് മേലെ വാക്കുകളുടെ തിരമാലകള്‍
എ പ്പോഴുംമുണ്ടെങ്കിലും നമ്മുടെ ആഴം എന്നും മൌനത്തിലാണ് .

ഓര്‍മ്മ ഒരുതരം കണ്ടുമുട്ടലാണ്
മറവി ഒരുതരം മോക്ഷവും.

ഒരിക്കല്‍ മാത്രമേ ഞാന്‍ വിമുകനായി പോയിട്ടുള്ളൂ ; അതൊരാള്‍
എന്നോട് "നീ ആരാണ്?" എന്ന് ചോദിച്ചപോഴാണ്.

സ്നേഹവും സംശയവും ഒരിക്കലും
സ്വരചേര്‍ച്ച ഉള്ളവരായിരിക്കില്ല.

നമ്മുടെ വാക്കുകളെല്ലാം മനസ്സിന്റെ വിരുന്നു മേശയില്‍നിന്നും
താഴെ വീഴുന്ന അപ്പക്കഷ്ങ്ങളാണു.
ആഗ്രഹിച്ചിട്ടും നമ്മുക്ക് നേടുവാന്‍ കഴിയാതെ പോയത് , നാം നേടിയതിനെക്കാള്‍ ഏറെ പ്രിയങ്കരം..
ഉപ്പില്‍ അസാധാരണമാംവിധം പവിത്രമായ എന്തോ ഒന്നുണ്ട്; അത്
നമ്മുടെ കണ്ണിരിലും കടലിലും ഉണ്ടായിരിക്കുന്നു.

നിന്നോടൊത്തു ചിരിച്ചവനെ നീ മറന്നുപോയേക്കാം..
പക്ഷെ നിന്നോടൊത്തു കരഞ്ഞവനെ ഒരിക്കലും മറക്കില്ല.
ആശ ജീവിതത്തിന്റെ പാതിയാണ് നിസ്സംഗത മരണത്തിന്റെ പാതിയും..
ഹൃദയത്തില്‍ രഹസ്യങ്ങള്‍ ഉള്ളവര്‍ക്കേ
നമ്മുടെ ഹൃദയത്തിലെ രഹസ്യങ്ങള്‍ കണ്ടുപ്പിടിക്കാനാവൂ

ഫലിതം മിക്കപ്പോഴും ഒരു മുഖംമൂടിയായിരിക്കും
നിങ്ങള്‍ക്ക് അതിനെ കീറിനോക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ കാണുക , ഒന്നുകില്‍ അലോസ്സരപ്പെട്ട ഒരു ബുദ്ധി ജീവിയെ.
അല്ലെങ്കില്‍ കൌസലക്കരനായ ഒരു ജാലവിദ്യക്കാരനെ യോ ആയിരിക്കും...
കാറ്റിനോട് നിങ്ങള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ,
കാറ്റതു മരങ്ങളോട് പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ കാറ്റിനെ പഴിക്കരുത്.
നന്ദി
ഖലീല്‍ ജിബ്രാന്‍
ദൈവം, പ്രണയം, സംഗീതം
(മൊഴിമാറ്റം ഗോപിദാസ്.)
പപിയോണ്‍